കേരളസ്റ്റേറ്റ് ഐടി മിഷന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
   Latest Updates

Published on : August 21, 2015

അക്ഷയകേന്ദ്രങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പുവരുത്തുക: കേരളസ്റ്റേറ്റ് ഐടി മിഷന് മുന്നിലേക്ക്
മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തിരുവനന്തപുരം : അക്ഷയകേന്ദ്രങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പുവരുത്തുക അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച കേരളസ്റ്റേറ്റ് ഐടി മിഷന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.  ധര്‍ണ സ: പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വിവരസാങ്കേതികവിദ്യയും, വിനിമയ സാധ്യതകളും,സേവനങ്ങളും ഏറ്റവും എളുപ്പത്തിലും, ലളിതമായും സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞിട്ടുള്ള പ്രസ്ഥാനമായ അക്ഷയയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അക്ഷയ സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ വന്‍കിട കോര്‍പ്പറേറ്റുകളായ റിലയന്‍സ് പോലുള്ളവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിലകൊള്ളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ടി ശോഭന അധ്യക്ഷയായി. കെ കെ ദീപക്, എന്‍ വി ജയകുമാര്‍, കെ പി ഷാജി, സി കെ വിജയന്‍, ടി പി പ്രദീപ്കുമാര്‍, അനീഷ് ബി നായര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ സ്വാഗതം പറഞ്ഞു.


സിഎസ്‌സി സ്വകാര്യ വല്‍കരണം ഉപേക്ഷിക്കുക, കാലഹരണപ്പെട്ട സര്‍വ്വീസ് ചാര്‍ജ്ജുകള്‍ പുതുക്കിനല്‍കുക, അക്ഷയ സംരഭകര്‍ക്ക് നല്‍കാനുള്ള കോടികളുടെ കുടിശ്ശിക ഓണത്തതിന് മുമ്പ് നല്‍കുക, സംരഭകര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധിയും ഓണം അലവന്‍സും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.

 
Back

 

 

Comment with Facebook


Untitled Document