ടിസിഎസ് മാനേജ്മെന്‍റ് ചര്‍ച്ച ബഹിഷ്കരിച്ചു
   Latest Updates

Published on : April 16, 2015

ടിസിഎസ് മാനേജ്മെന്‍റ് ചര്‍ച്ച ബഹിഷ്കരിച്ചു
കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ ജോയിന്റ് ലേബര്‍ കമ്മീഷ്ണര്‍ക്ക് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാനകമ്മിറ്റി നല്‍കിയ പരാതിയെത്തുടര്‍ന്ന് ടിസിഎസ് മാനേജ്‌മെന്റിനെയും അസോസിയേഷന്‍ ഭാരവാഹികളെയും ചര്‍ച്ചക്ക് വിളിച്ചിരുന്നു. തൊഴിലാളിസംഘടനകളുമായി ടിസിഎസ് മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറല്ലെന്നും അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ തൊഴിലാളി വിഭാഗത്തില്‍ പെടില്ലെന്നും അറിയിച്ചുകൊണ്ട് ജോയിന്റ് ലേബര്‍ കമ്മീഷ്ണര്‍ക്ക് കത്ത് നല്‍കുകയാണുണ്ടായത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ് എം എം വര്‍ഗീസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍, സംസ്ഥാന വൈസ്പ്രസ്പ്രസിഡന്റ് എ സിയാവുദീന്‍, സിഐടിയു ജില്ലാസെക്രട്ടറി കെ എന്‍ ഗോപിനാഥ്, അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് ജില്ലാസെക്രട്ടറി ആര്‍ രതീഷ്, ടിസിഎസില്‍നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ എന്നിവര്‍ ഹാജരായിരുന്നു. ടിസിഎസ് മാനേജ്‌മെന്റ് ചര്‍ച്ച ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് സമരം ശക്തമാക്കുവാന്‍ അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.
സമരത്തിന്റെ തുടക്കം എന്നരീതിയില്‍ ഫെബ്രുവരി 6 ന് വൈകിട്ട് 5 മണിക്ക് കൊച്ചി ഇന്‍ഫോപാര്‍ക്കിന് മുന്നില്‍ പിരിച്ചു വിടപ്പെട്ട ജീവനക്കാരും അവിടെ ജോലി ചെയ്യുന്നവരും ടിസിഎസിന്റെ സിഇഒ എന്‍ ചന്ദ്രയുടെ മുഖംമൂടി അണിഞ്ഞുകൊണ്ട് ധര്‍ണ്ണ സമരത്തില്‍ പങ്കെടുക്കും. സമരം സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എംപി ഉദ്ഘാടനം ചെയ്യും. സിഐടിയുവിന്റെ വിവിധ നേതാക്കള്‍ സമരത്തെ അഭിവാദ്യംചെയ്ത് സംസാരിക്കും. രാജ്യത്തെ തൊഴിലാളികളെ സ്‌നേഹിക്കുന്ന, യുവ തൊഴിലാളികളുടെ കൂട്ട ആത്മഹത്യ ആഗ്രഹിക്കാത്ത മുഴുവന്‍ ജനങ്ങളും തൊഴില്‍ നീതിക്കുവേണ്ടിയുള്ള ഈ സമരത്തിന് പിന്തുണ നല്‍കണമെന്ന് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാനകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 
Back

 

 

Comment with Facebook


Untitled Document